Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cigil Palackalody

America

സി​ജി​ൽ പാ​ല​ക്ക​ലോ​ടി​യെ സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ഗോ​ള അ​ൽ​മാ​സ സം​ഘ​ട​ന​യാ​യ സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള സി​ജി​ൽ പാ​ല​ക്ക​ലോ​ടി​യെ നി​യ​മി​ച്ച​താ​യി ആ​ഗോ​ള സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ട്ര​ഷ​റ​ർ ടോ​ണി പു​ഞ്ച​കു​ന്നേ​ൽ, ബി​ഷ​പ്പ് ലെ​ഗേ​റ്റ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​സ്എംസിസി യുഎ​സ്എ​യു​ടെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​ജി​ൽ നി​ല​വി​ൽ എ​സ്എംസി​സി യുഎ​സ്എ​യു​ടെ ബോ​ർ​ഡ് ചെ​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.​

ഷി​ക്കാ​ഗോ രൂ​പ​താ എ​പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി മെ​മ്പ​ർ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സാ​ക്ര​മെ​ന്‍റോ ഇ​ട​വ​ക ട്ര​സ്റ്റി, എ​സ്എംസിസി ഗ്ലോ​ബ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള സി​ജി​ൽ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ക​ലാ കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച് ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു.​ എ​സ്എംസിസി ഗ്ലോ​ബ​ൽ സ​മി​തി​യോ​ടൊ​പ്പം നി​ന്ന് എ​സ്എം​സിസി യു​എ​സ്എ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശേരി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളു​വേ​ലി​ൽ, ട്ര​ഷ​റ​ർ ടോ​മി തോ​മ​സ്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡന്‍റ് ജോ​ർ​ജ്കു​ട്ടി പു​ല്ലാ​പ്പ​ള്ളി​ൽ, ബോ​ർ​ഡ് സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up